2011, മേയ് 22, ഞായറാഴ്‌ച

ത്വരീഖത്തും തസ്വവ്വുഫും നേടാന്‍ ശൈഖ് വേണ മേന്നുണ്ടോ

പരിശുദ്ധമായ ദീനിനെ റസൂല്‍ [സ]ഇസ്ലാം .ഈമാന്‍,ഇഹ്സാന്‍,എന്നി
ങ്ങനെ മൂന്ന് ഭാഗമായാണ് നമുക്ക്‌ പഠിപ്പിച്ച് തന്നതെന്നും ഇവ നേടാന്‍
നമ്മെ സഹായിക്കുന്ന വിജ്ഞാന ശാഖകളാണ് ഫിഖ്‌ഹ്-ഇല്മുല്‍ അഖാ
ഇദ്.തസ്വവ്വുഫ്‌, എന്നിവയെന്നും നാംവിവരിച്ചു,ഒരു മുസ്ലിമായ വ്യക്തി
തന്റ്റെ ബാഹ്യ ശരീരത്തെ ശരീഅത്ത് കൊണ്ട് അലങ്കരിക്കുകയും തന്റ്റെ ഖല്ബിനെ യും ആത്മാവിനെയും ത്വരീഖത്തിലൂടെ പരിശീലിപ്പി
ച്ച് ഈമാനിക ഗുണങ്ങള്‍ നേടുകയും ഇഹ്സാനാകുന്ന ഹഖീഖത്തിലെ
ത്തുകയും വേണമെന്നാണ് നാം പറഞ്ഞത് .ഇവയെല്ലാം നേടാന്‍ വേണ്ട
അറിവ്‌ സമ്പാദിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തി ഫലങ്ങള്‍ നേടുകയും ചെയ്യുംബോഴാണ്  ഒരു വ്യക്തി ദീനിയാകുന്നത് ....
ഇപ്രകാരം ദീനിയായി മാറാന്‍ അവനെ സഹായിക്കുന്ന തന്നിലെ ന്യൂ
നതകള്‍ കണ്ടറിഞ്ഞ് അവ ഇല്ലായിമ ചെയ്യാനും ഉന്നത ഗുണങ്ങളാല്‍
തന്നെ സമ്പന്ന മാക്കാനും ആവശ്യമായ പാടങ്ങളും പരിശീലനങ്ങളും
നല്‍കുന്ന മാര്‍ഗ്ഗ ദര്ശി യാണ് ഷെയ്ഖ്‌ .ഇത്തരത്തിലുള്ള ഒരു ശൈഖി
ന്റ്റെ ശിക്ഷണത്തിലുടെയും സഹവാസത്തിലുടെയുമാണ് ഒരാള്‍ ക്ക്
സമ്പൂര്‍ണ ദീനിയായി ജീവിക്കാന്‍ കഴിയുക.ഷെയ്ഖ്‌ നേരത്തെ മറ്റൊരു
ഗുരുവിന്റ്റെ സഹവാസത്തിലും ശിക്ഷണത്തിലും ജീവിച്ച് ദീനിയായ
മുഴുവന്‍ ഗുണങ്ങളും സ്വയം ആര്‍ജിച്ചെടുത്തതിനാല്‍ ഇലാഹീ പ്രീതി
മാത്രം  ലക്‌ഷ്യ മാക്കി മുന്നേറുന്ന മനുഷ്യന്ന് മുമ്പില്‍ വരാവുന്ന വിഘാതങ്ങളും അവ തരണം ചെയ്യേണ്ട മാര്‍ഗങ്ങളുമെല്ലാം തന്റ്റെ
ശൈഖില്‍ നിന്നും മനസ്സിലാക്കി സ്വ ജീവിതത്തില്‍ പുലര്‍ത്തി വിജയം
വരിച്ചവരായിരിക്കും .അതിനാല്‍ ഈ രംഗത്ത്‌ ആവശ്യം വരുന്ന മുഴു
വന്‍ കാര്യങ്ങളെ കുറിച്ചും അവഗാഹം നേടി തന്റ്റെ ശൈഖില്‍ നിന്നും
ജനങ്ങളെ ധീനിലെക്ക് നയിക്കാനുള്ള അനുമതി ലഭിച്ചവരായിരിക്കും
ഇപ്രകാരം ഈ പരമ്പര കണ്ണി മുറിയാതെ ആദരവായ റസൂല്‍ [സ ]
എത്തിയതാവണം...അല്ലാഹുവിന്റ്റെ പ്രീതി മാത്രം ലക്‌ഷ്യ മാക്കി ജീവി ക്കുന്ന മന്ഷ്യന് തന്റ്റെ കുടുമ്പ സാമുഹിക വൈയക്തികമായ 
പല മേഖല കളോടും ബന്ധപ്പെട്ട് പല വിത പ്രശ്നങ്ങളും പ്രയാസങ്ങ
ളും തരണം ചെയ്യേണ്ടതായി വരും .വികാര വിചാരങ്ങള്‍ നിയന്ത്രിച്ച്
നഫ്‌ സിനോടും പിശാജിനോടും മത്സരിച്ച് മുന്നേറുമ്പോള്‍ എവിടെയും
തന്റ്റെ ധീനിയായ ബാലന്‍സ്‌ തെറ്റാതെ ഉറച്ച് നില്‍ക്കാന്‍ തന്റ്റെ അവ
സ്തകള്‍ കണ്ടറിഞ്ഞ് വേണ്ടുന്ന ഉപദേശ നിര്‍ദേശങ്ങളും പരിഹാര 
മാര്‍ഗങ്ങളും നല്‍കുകയും സ്വന്തം ജീവിതം തനിക്ക്‌ മുമ്പില്‍ മാത്ര്‍ക യാക്കുന്ന ദീനിന്റ്റെ ജീവിക്കുന്ന മോഡലായ ഒരു ഷെയ്ഖ്‌ അത്യന്താ 
പേക്ഷിതമാണ്..
----------------------------------------------------------------------------------
അവിടെ പലരും ഉന്നയിക്കുന്ന സംശയം ഒരാള്‍ക്ക് ദീനിയായി ജീവിക്കാ
ന്‍ എന്തിനാണ് ശൈഖ്? പിന്നെയോ ചിലര്‍ക്ക് ചോധിക്കാനുള്ളത്‌ ഖുര്‍ ആനും ഹദീസും പഠിച്ച് ജീവിച്ചാല്‍ പോരെ ?ത്വരീഖത്തും തസ്വവ്വുഫും
ശൈഖും ഒന്നും വേണ്ടതില്ലല്ലോ ?അവരോടാണ് നാം നടേ പറഞ്ഞത്
ത്വരീഖത്ത് ,തസവ്വുഫ്‌ എന്നല്ലാം പറയുന്നത് ഖുര്‍ആനിലും ഹദീസിലും
പെടാത്ത ഒന്നല്ല പ്രത്യുത ഖുര്‍ആനിലും ഹദീസിലും വിവരിച്ച ദീന്‍
സമ്പൂര്‍ണ മാവാന്‍ വേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇവ ..ദു:സ്വഭാവ
ങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഖല്‍ബിനെയും ആത്മാവിനെയും
സംസ്കരിച്ച് ഉന്നത ഗുണങ്ങളാല്‍ അലങ്കരിക്കുക യും അതുവഴി വിശ്വ
സം ഖല്‍ബിലുറപ്പിച്ച് വിശ്വാസിയുടെ ഗുനങ്ങളായ ഇലാഹീ സ്നേഹം
ഖശിയ്യത്ത് തുടങ്ങിയവ നേടി കൊടുക്കുകയും ഇഹ്സാനിന്റ്റെ അവസ്ഥ
യില്‍ എത്തിച്ച് പൂര്‍ണ ഇഖ് ലാസ് കരസ്ഥമാക്കുകയും ചെയ്യാനാവശ്യ
മായ അറിവുകള്‍ ഖുര്‍ആനിലും ഹദീസിലും അടങ്ങിയത് റസൂല്‍ [സ]
സ്വഹാബത്തിന് കൈമാറിയവ നമ്മുടെ മഹാത്മാക്കളായ ഇമാമുകള്‍
ക്രോഡീ കരിച്ചതാണ് .ത്വരീഖത്ത് തസവ്വുഫെന്ന് നാം മുമ്പ്‌ വിവരിച്ചതാ ണല്ലോ?
ഇക്കാര്യം എല്ലാ സൂഫിയാക്കളും വ്യക്ത മാക്കിയതുമാണ്.ത്വരീക്കത്തി
നെയും തസവ്വുഫിനെയും കുറിച്ച് മറിച്ചൊരു പ്രചരണം നടത്തുന്നവര്‍
അതെന്തെന്ന് വസ്തു നിഷ്ട്ടമായി പഠിക്കാത്തത് കൊണ്ടോ സത്യസന്ധ
മായി വിലയിരുത്താത്തത് കൊണ്ടോ ഇസ്ലാമിന്റ്റെ ശത്രുക്കളായ
സിയോണിസ്റ്റ്‌ പാശ്ചാത്യ ലോബികളുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടത്
കൊണ്ടോ പറ്റിയ അബദ്ധമാണിത് .കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് എന്ത്
പറയാന്‍ ?.
മറ്റ്ചിലര്‍ക്ക് പറയാനുള്ളത്‌ ത്വരീക്കത്തും തസ്വവ്വുഫു മെല്ലാം ഇവിടെ
മദ്രസ്സ പഠനം മുതല്‍ തന്നെ നല്‍കുന്നുണ്ട് .അഖ് ലാഖ് എന്ന പേരിലും
മറ്റും അവ പഠിപ്പിക്ക പ്പെടുന്നു .കൂടാതെ കൂടുതല്‍ പഠിക്കുന്ന വിധ്യാ
ര്‍ത്തികള്‍ ദര്സിലും കോളേജിലും അവ പഠിക്കുന്നു .കൂടാതെ പണ്ടി
തമ്മാര്‍ തസ്വവ്വുഫിന്റ്റെ കിതാബുകള്‍ മുത്വാലഅ:ചെയ്തു പഠിക്കുന്നു.
ഇവിടെ എല്ലാവരും ത്വരീക്കത്തും തസ്വവ്വുഫും പടിക്കുന്നവരാണ്.
അവ പഠിക്കാന്‍ ശൈഖ് വേണമെന്നില്ല ?എന്നിങ്ങനെയാണ് അവരുടെ
കസര്‍ത്ത്‌ .എന്നാല്‍ സത്യമെന്താണ്?അള്ളാഹു പരിശുദ്ധ ദീന്‍ മനുഷ്യര്‍
ക്ക് പഠിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗമേതാണ്? ഒന്ന് ചിന്തിച്ചാല്‍ മഹാന്മ്മാരായ ഇമാമുകളുടെ വാക്കുകള്‍ അവരുടെ ജീവചരിത്രം ഒന്ന് പരതിയാല്‍ ഇതിന് ഉത്തരം കിട്ടും .പരിശുദ്ധ ദീന്‍ അള്ളാഹു
മനുഷ്യ രാശിക്ക്‌ നല്‍കിയത്‌ ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍
പരം അമ്പിയാ മുര്സലുകളിലൂടെ യാണ്.ഇവര്‍ക്കെല്ലാം കൂടി ഗ്രന്ഥ
മായി അള്ളാഹു നല്‍കിയത്‌ നൂറ്റി നാല് കിതാബുകള്‍ മാത്രം അപ്പോള്‍
മനുഷ്യ രാശിക്ക്‌ രക്ഷാ മാര്‍ഗം കാണിച്ചു തരാന്‍ അല്ലാഹു ഗ്രന്ഥത്തെ
ക്കാള്‍ കൂടുതല്‍ ഗ്രന്ഥം ജീവിതത്തില്‍ പ്രവര്‍ത്തിച്ച ജനങ്ങള്‍ക്കുമുമ്പില്‍
മാത്ര്‍ക കാണിക്കുന്ന വ്യക്തികളായ അമ്പിയാക്കളെ യാണ്.ഗ്രന്ഥപാരാ
യണവും പഠനവും മാത്രം മതിയാകുമായിരുന്നെന്കില്‍ ജനങ്ങള്‍ക്ക് തിരിയുന്ന ഭാഷയില്‍ ഗ്രന്ഥം നല്‍കി വായിച്ച് പഠിക്കാന്‍ കല്പ്പിച്ചാല്‍
മതിയായിരുന്നല്ലോ ?ഗ്രന്ഥം നല്‍കപ്പെട്ട അമ്പിയാക്കള്‍ തന്നെആ ഗ്രന്ഥം
ഇന്ന് നാം അനുവര്‍ത്തിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്ക് വായിച്ച് വിശദീ
കരിച്ച് കൊടുത്ത് ഇത് പോലെ ജീവിക്കാന്‍ കല്പ്പിക്കലായി രുന്നില്ല ..
ആദരവായ റസൂല്‍ [സ]സ്വഹാബത്തിന് മുമ്പില്‍ ഖുര്‍ആന്‍ ക്ലാസ്സ് നടത്തിയല്ല അവരെ സമുദ്ധരിച്ചത് ഖുര്‍ആന്‍ ജീവിതത്തില്‍ പുലര്‍ത്തി
സ്വന്തം ജിവിതം ഖുര്‍ആന്‍റ്റെ വിശദീകരണ മാക്കി അവര്‍ക്ക്‌ മുമ്പില്‍
മാത്ര്‍കയാവുകയായിരുന്നു .അവര്‍ നോക്കിയിരുന്നത് റസൂല്‍[സ]യുടെ
മാത്ര്കയിലെക്കായിരുന്നു..ആ ജീവിതവും സ്വഭാവവും റസൂല്‍ [സ]
യുടെ കൂടെ സഹവസിച്  സ്വയത്തിലെക്ക് പകര്‍ത്തുക യായിരുന്നു അവര്‍ .അവിടം മുതല്‍ എല്ലാ കാലത്തും ജനങ്ങളില്‍ ധീനിയായ മാറ്റം
ഉണ്ടായിട്ടുള്ളത് ദീന്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ഔലിയാക്കള്‍
മശായിഖന്മ്മാര്‍ എന്നീ മഹാ രതന്മ്മാരിലൂടെ യായിരുന്നു ഓരോ
കാലത്തും പ്രദേശത്തും ദീനിന്ന് ജീവന്‍ ലഭിച്ചത് ഇത്തരത്തിലുള്ള മഹാ
ത്മാക്കളിലൂടെ അവരെ കണ്ട് പഠിച്ച് അവരുടെ ഉപദേശ നിര്‍ദേശങ്ങ
ള്‍ പാലിചാണ് .ചുരുക്കത്തില്‍ എന്നും സാമൂഹിക മാറ്റം നടന്നിട്ടുള്ളത്
വ്യക്തികളിലൂടെയായിരുന്നു .ഗ്രന്ഥങ്ങളിലൂടെയായിരുന്നില്ല .എന്നാല്‍

1 അഭിപ്രായം: